Tuesday, January 13, 2009

എയിഡ്സ് വരാതെ ഇരിക്കുവാന്‍

  • ഏക പത്നി വ്രതം അനുഷ്ട്ടിക്കുക.
  • വിവാഹത്തിന് മുന്പ് സ്ത്രിപുരുശന്മാര്‍ നിര്‍ബന്ധമായും എയിഡ്സ് പരിശോധനയ്ക്ക് വിധേയരാകുക.
  • അപരിചിതരായ സ്ത്രീപുരുഷന്മാര്‍ ഭാന്ധപ്പെടുന്നുവേന്കില്‍ നിരോട്ത് ഉപയോഗിക്കുക. നിരോട്ത് ഉപയോടിക്കുക എന്നത് ൧൦൦% ഫലപ്രധമാകനമെന്നില്ല.
  • രക്തം ദാനം ചെയ്യേണ്ടിവരുമ്പോള്‍ കര്‍ശനമായും പരിശോധനയ്ക്ക് വിധേയമാകുക.ഏത് വിധത്തിലുള്ള രക്ത ചേര്‍ച്ചയും പരിശോധന നടത്തിയ ശേഷം മാത്രം.
  • ദിസ്പ്പോസ്സിബില്‍ ഇന്‍ജെക്ഷന്‍ സിരിന്ജ് ഉപയോഗിക്കുക.
  • ഐട്സിനു പ്രത്യേക മരുന്നില്ലെന്നെ അറിയു.

എയിഡ്സ് രോഗിയുടെ ആയുസ്സ് വര്‍ധിക്കുവാന്‍

  • അമുക്കുരം പൊടിച്ചു പാലില്‍ കഴിക്കുക.
  • അടപതിയന്‍ കിഴങ്ങ്,ദശമൂലം, പാല്മുതുക്കിന്ക്കിഴങ്ങു എന്നിവ കഷായം വെച്ചു കഴിക്കുക.
  • കൊരിയന്ക്കിഴങ്ങു പൊടിച്ചു ൫ ഗ്രാം വേതം തേനില്‍ ചാലിച്ച് ദിവസം ൨ നേരം കഴിക്കുക.
  • ബ്രാഹ്മരസായനം, ച്യവനപ്രാശം എന്നിവ ശീലിക്കുക.
  • രോഗ പ്രതിരോധ ശക്തി നശിക്കുമ്പോള്‍ പല രോഗങ്ങളും പിടിപെടുന്നതാണ് അതിന് തക്കതായ പ്രതിക്രിയകള്‍ ചെയ്യുക.

ഹൃദ്രോഗം

  • നാലോ അഞ്ചോ അല്ലി വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസേന കഴിക്കുക.
  • ഇഞ്ചി അരച്ച് വെണ്ണയില്‍ സേവിക്കുക.
  • കയ്പ്പന്‍ പടവലതിന്റെ ഇലയും കൊതംബലരിയും കൂടി കഷായം വെച്ചു കഴിക്കുക.
  • ഗോതമ്പ് വരുതുപ്പോടിച്ചു തേന്, നെയ്യ്, ശര്‍ക്കര ഇവയില്‍ കുഴച്ച് കഴിക്കുക.
  • നീര്‍മരുതിന്‍ തൊലി കഷായമുണ്ടാക്കി മൂന്നു ഔണ്‍സ് വീതം രണ്ടു നേരം കഴിക്കുക.
  • ഉഴുന്ന്,കുരുംതോട്ടിവേര്, ദേവതാരം ഏവ കഷായം വെച്ചു കഴിക്കുക.
  • കൂവലതിന്വേര്,ആവനക്കിന്‍ വേര്, അമുക്കുരം ഏവ കൊണ്ടുള്ള കഷായം ഇന്തുപ്പ് ചേര്ത്തു കഴിക്കുക.
  • ചിട്ടാംരുത് കഷായം വെച്ചു കുരുമുളകുപൊടി മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
  • പുഷ്കരമൂലം പൊടിച്ചു തേനില്‍ കഴിക്കുക.
  • ഒഅരില വെറും ജീരകവും ചതച്ചിട്ട് പാല്‍ കാച്ചി കഴിക്കുക.

സൊര മതുര്യത്തിനു

  • ഇരട്ടി മാത്രം പൊടിച്ചു സഹസ്രവേധിപ്പൊടി ചേര്ത്തു വെണ്ണയും പഞ്ഞസരയുംയി യോജിപ്പിച്ച് ശേഷം കഴിക്കുക.
  • ചുക്ക്, തേന്, ശര്‍ക്കര ഏവ സമം ചേര്ത്തു സേവിക്കുക.
  • പനംശര്‍ക്കരയും ഉണക്കമുന്തിരിയും പൊടിച്ചു കുഴമ്പ് പരുവത്തിലാക്കി ചൂടു പാലില്‍ ചേര്ത്തു പതിവായി കഴിക്കുക.
  • ചുക്ക്, വാല്‍മുളക്, തിപ്പലി, ഏലത്തരി എന്നിവ വറുത്തു തേനില്‍ ചാലിച്ച് കഴിക്കുക.
  • വെളുത്തുള്ളി,രണ്ടു അല്ലി ചവച്ചു തിന്ന്നതിനു ശേഷം രണ്ടു തുട, പാല്‍ കുടിക്കുക.
  • നാട്ടു മാവിന്റെ തളിരില രണ്ടെണ്ണം വേതം ചവച്ചു തിന്നതിന് ശേഷം പാല്‍ കുടിക്കുക.

ദേഹ വടിവിനു

  • കൂണുകള്‍ കഴിക്കുന്നത്‌ പതിവാക്കുക.
  • ഒരു ഔണ്‍സ് തേന് അര ഔണ്‍സ് തിളപ്പിച്ചാറിയ വെള്ളം ചേര്ത്തു രാത്രി കിടക്കുന്നതിനു മുന്പ് കഴിക്കുക.

ശരീരത്തിന് നല്ല നിറം ഉണ്ടാകാന്‍

  • കല്‍ക്കണ്ടം, ഒരു ടീ സ്പൂണ്‍ തേന്, ഒരു ടീസ്പൂണ്‍ ഉണക്ക മുന്തിരി നീര്, ഒരു ടേബിള്‍ സ്പൂണ്‍ വെള്ളരി നീര് ഒരു ഗ്ലാസ് കാരറ്റ് നീര് എന്നിവ ചേര്ത്തു പതിവായി രാത്രിയില്‍ കഴിക്കുക.
  • കുംകുമാപ്പൂവ് പാലില്‍ സേവിക്കുക.
  • ചെറുനാരങ്ങനീരും വെള്ളരിക്കാനീരും ആശരീരമാസകലം തേയ്ക്കുക. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു നാല്പ്പാമാരതോളി ചതച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കുളിക്കുക.
  • നെയ്യ്, തേന്,ഉണക്കമുന്തിരി, കല്‍ക്കണ്ടം, നേന്ത്രപ്പഴം എന്നിവ കൂടിക്കലര്‍ത്തി പതിവായി രാവിലെ കഴിക്കുക.
  • കാര്രോടും നാരങ്ങനീരും തേനും ചേര്ത്തു കഴിക്കുക.
  • അരിമാവും ശര്‍ക്കരയും അശോകത്തിന്റെ പൂവ് അരച്ചതും ചേര്ത്തു ചൂടാക്കി കുറുക്കി കഴിക്കുക.
  • ഒരു ടീസ്പൂണ്‍ വെള്ളരിക്കനീര്, ഒരു ടീസ്പൂണ്‍ തൈര്, ഒരു നുള്ള് മഞ്ഞപ്പൊടി, അരക്കപ്പ് തക്കളിനീര് എന്നിവ മിശ്രിതമാക്കി മുഖത്ത് ടെഹ്യ്ക്ക്കുക.
  • കൃഷ്ണതുലസിയില ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് കാലത്തു കഴിക്കുക.

Monday, January 12, 2009

മുഖത്തെ പാടുകള്‍ മാറാന്‍

  • പശുവിന്‍പാല്‍, ചെറുനാരങ്ങനീര്‍, മഞ്ഞപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ യോജിപ്പിച്ച് പതിവായി പുരട്ടുക. കടമാവും ചൂടുവെള്ളവും ഉപയോഗിച്ചു തേച്ചു കഴുകുക.
  • രക്തചന്ദനം വെള്ളരിക്ക നീരില്‍ പതിവായി പുരട്ടുക.
  • ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് നിത്യവും ശരെരമാസകലം തേച്ചു കുളിക്കുക. വസൂരിക്കല്‍ പാടുകളും മാറും.
  • വെള്ളരിക്കനീര്,പാല്‍പ്പാട, തേന് എന്നിവ സമം ചേര്ത്തു മുഖത്ത് പുരട്ടി അരമണിക്കൂര്‍ ശേഷം കഴുകിക്കളയുക.
  • പച്ചമോര്‌ മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം പച്ച വെള്ളത്തില്‍ കഴുകുക.
  • പനിനീരില്‍കരുപ്പ് ചാലിച്ച് മുഖത്ത് പുരട്ടുക.
  • മഞ്ഞളും ചെരുനാരന്കത്തിന്റെ തളിരിലയും അരച്ച് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകുക.

മുഖത്തെ കറുപ്പ് മാറാന്‍

  • ജാതിക്ക പാലില്‍ അരച്ച് തേയ്ക്കുക.
  • നീര്‍മരുതിന്‍ തൊലി അരച്ച് തേനില്‍ ചാലിച്ച് മുഖത്ത് പുരട്ടുക.
  • പേരാലിന്റെ പഴുതയില അരച്ച് വെണ്ണ കൂട്ടി പുരട്ടുക.
  • ഉലുവ പാലില്‍ അരച്ച് പുരട്ടുക.
  • മാതലനാരകത്തിന്റെ വേര്, പനയോല എന്നിവ അരച്ച് ചാനകനീരും നെയ്യും ചേര്ത്തു പുരട്ടുക.
  • ഇലവങ്ങപ്പട്ട പൊടിച്ചു തേന് ചേര്ത്തു പുരട്ടുക.
  • രക്തചന്ദനം അരച്ച് വെള്ളരിക്ക സമം ചലിച്ചു പതിവായി മുഖത്ത് പുരട്ടുക.
  • നാരങ്ങനീരും തക്കാളിനീരും സമം ചേര്ത്തു കന്തടങ്ങളില്‍ പുരട്ടി ൧൫ മിനിറ്റു കഴിഞ്ഞ ശേഷം കഴുകി കളയുക.

തലയിലെ പേന് ശല്യത്തിന്

  • ഉമ്മത്തിന്റെ ഇല അരച്ച് തേയ്ക്കുക.
  • തുളസിയില അരച്ച് തലയില്‍ പുരട്ടുക.
  • വയമ്പ് അരച്ച് തലയില്‍ പുരട്ടുക.
  • കറിവേപ്പിലയും കുരുവും അരച്ച് തലയില്‍ തേയ്ക്കുക.
  • തലയിണയുടെ മുകളില്‍ വിരിക്കുന്ന തുണിയുടെ അടിയില്‍ തുളസിയില വിതറുക.
  • നാരങ്ങനീരില്‍ വെളുത്തുള്ളി അരച്ച് ചേര്ത്തു തലയില്‍ പുരട്ടി ഉണങിക്കഴിഞ്ഞു കഴുകിക്കളയുക.
  • തേങ്ങാപ്പാലില്‍ കുരുമുളക് അരച്ച് കലക്കി തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക.
  • കചോലക്കിഴങ്ങു ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തേയ്ക്കുക.

മുടിക്ക് കറുപ്പ് നിറം ലഭിക്കാന്‍

  • മൈലാഞ്ഞിയില അരച്ച് വെളിച്ചെണ്ണ ചേര്ത്തു കാച്ചി അരച്ച് പതിവായി തലയില്‍ തേയ്ക്കുക.
  • നെല്ലിക്ക ചതച്ച് തൈരില്‍ കലക്കി തലമുടിയില്‍ തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. ഒരു ദിവസം തുടര്‍ച്ചയായി ചെയ്യുക.
  • ചെമ്പരത്തിപ്പൂവും കയ്യൂനിയും ചേര്ത്തു വെളിച്ചെണ്ണ കാച്ചി ഉപയോഗിക്കുക.
  • മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ചു പിടിപ്പിചത്തിനു ശേഷം ഷാമ്പൂ ഉപയോഗിച്ചു കഴുകുക.
  • എരുമപ്പാല്‍ തലയില്‍ പുരട്ടി കുളിക്കുക.
  • നെല്ലിക്ക, രാമച്ചം എന്നിവയിട്ട് വെന്ത വെള്ളം തണുപ്പിച്ചു തല കഴുകുക.
  • തേങ്ങാപ്പാലില്‍ ചെറുനാരങ്ങനീര് ചേര്ത്തു തലയില്‍ പുരട്ടി പത്തു മിനിറ്റു ശേഷം കുളിക്കുക.
  • കറിവേപ്പില അരച്ച് മോരില്‍ ചേര്ത്തു തലയില്‍ പുരട്ടി കുളിക്കുക.
  • മൈലഞ്ഞിയില അരച്ച് വെളിച്ചെണ്ണ ചേര്ത്തു കാച്ചി അരച്ച് പതിവായി തലയില്‍ തേയ്ക്കുക.
  • കടുക്കത്തോട് ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി കഴുകുക.
  • കയ്യോന്നി ഇടിച്ചു പിഴിഞ്ഞ നീരില്‍ നാലിരട്ടി വെളിച്ചെണ്ണയും അന്ജാര് കുരുമുളകും ചതച്ചിട്ട് മൂപ്പിച്ച് തലയില്‍ തേച്ചു കുളിക്കുക.

മുടി തഴച്ചു വളരാന്‍.

  • എള്ളിന്റെഇല അരച്ച് പുരട്ടുകയും ഇല്ലെന്ന പതിവായി തലയില്‍ തേച്ചു കുളിക്കുകയും ചെയ്യുക.
  • നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടു വെച്ചു ഒരു ദിവസം കഴിഞ്ഞു തലയില്‍ പുരട്ടി കുട്ളിക്കുക.മൂന്നു ദിവസം ഇടവിട്ട്‌ ഇതാവര്തിക്കുക.
  • കുളിക്കുന്നതിനു മുന്പ് പത്തു മിനിറ്റു മുന്പ് കിഴ്ഹുകര്നെല്ലിഅരച്ചേ തലയില്‍ പുരട്ടുക.
  • പച്ചക്കര്‍പ്പൂരം പൊടിച്ചു വെളിച്ചെണ്ണ മുറുക്കി തേയ്ക്കുക.
  • ചെമ്പരത്തി വെളിചെന്നയിലിട്ടു കാച്ചി നിത്യവും തലയില്‍ തേച്ചു കുളിക്കുക.
  • കറ്റാര്‍ വാഴപ്പോള നീര്,കിഴുകനെള്ളി ഇവയിലൊന്ന് താളിയാക്കി തലയില്‍ തേച്ചു കുളിക്കുക.
  • കൊഴുപ്പ സമൂലം ഇടിച്ചു പിഴിഞ്ഞ നീരില്‍ ഇരട്ടിമാതുരം കോട്ടം എന്നിവ കല്‍ക്കമായി വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
  • അമരയില ചതച്ച് തലയില്‍ തേച്ചു കുളിക്കുക.
  • താമരയല്ലി, നെല്ലിക്കാത്തോട്,കാരെല്ല്, ഇരട്ടിമാതുരം എന്നിവ അരച്ച് കലക്കി തലയില്‍ തേയ്ക്കുക.

മുഖത്ത് രോമം വളരാതിരിക്കാന്‍

  • പച്ച മഞ്ഞള്‍ അരച്ച് മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക.
  • മഞ്ഞളും പച്ചപ്പപ്പയയും ചേര്ത്തു അരച്ച് മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകിക്കളയുക.
  • ചെറു പയരുപോടി പാലില്‍ ചാലിച്ച് ചെറുനാരങ്ങ നീര് ചേര്ത്തു മുഖത്ത് പുരട്ടുക.
  • പാല്‍പ്പൊടിയും കസ്തുരിമാഞ്ഞാലും ചേര്ത്തു മുഖത്ത് പുരട്ടി അരമണിക്കൂര്‍ ശേഷം കഴുകിക്കളയുക.
  • ഉപ്പ്,അറിതാരം, പെച്ചുരക്കായു, എന്നിവ കൊലരക്കിന്‍ കഷായം ചേര്‍ത്തരച്ചു പുരട്ടുക.
  • ശുദ്ധി ചെയ്ത ചേര്‍ക്കുരു, കര്‍പ്പൂരം, ചവര്‍ക്കാരം, ശങ്ങിന്പൊടി മനയോല എന്നിവ സമം ചേര്ത്തു കാച്ചിയ എണ്ണ തേയ്ക്കുക.

സന്ധിവീക്കം , സന്ധിവേധന

  • ഏകനായകതിന്‍വേര് , കടുക്ക എന്നിവ മോരിലരച്ചു തേക്കുക.
  • താഴുതാമാവേര്, കടുക്ക, പുളിഞ്ഞരമ്പ്, എന്നിവ മോരിലോ കാടിയിലോ അരച്ച് തേക്കുക.
  • വെളുത്ത ചെമ്പരത്തി വേര്, ചന്ദനം എന്നിവ അരച്ച് തേക്കുക.
  • നാല്പ്പാമാരതോളി, തെചിവേരിന്മേല്‍ തൊലി ഏവ പാലിലരച്ച് തേക്കുക.
  • എരുക്കിന്‍ തൊലി വേപ്പെണ്ണയില്‍ കാച്ചി പുരട്ടുക.
  • നല്ലെണ്ണയില്‍ മല്ലിപ്പൊടി ചേര്ത്തു ചാലിച്ച് ചൂടാക്കി ചെറു ചൂടോടെ പുരട്ടുക.
  • ആവണക്കില ചൂടാക്കി വെച്ചു കെട്ടുക.

വെള്ളപ്പാണ്ട്

  • വരട്ടു മഞ്ഞള്‍ തുളസി നീരില്‍ അരച്ച് തേക്കുക.
  • കാടു ശതകുപ്പ സുര്‍ക്കയിലരച്ചു പാണ്ടുല്ലയിടത് പുരട്ടിയ ശേഷം അര മണിക്കൂര്‍ വെയില്‍ കൊള്ളുക. കുറച്ചു ദിവസം ഏത് തുടര്‍ന്നാല്‍ ആ ഭാഗം പഴുക്കുമ്പോള്‍ വൃന ചികിത്സ ചെയ്യുക.
  • കാര്‍ക്കൊകിലരി അരച്ച് കുരുമുളക് തൈലം ചേര്ത്തു പുരട്ടുക.
  • വരട്ടു മഞ്ഞള്‍ തുളസിനീരില്‍ അരച്ച് തേക്കുക.
  • കവടി ചുട്ട ശേഷം ചെരുനാരങ്ങനീരില്‍ ചേര്ത്തു പുരട്ടുക.

വിളര്‍ച്ച (അനീമിയ )

  • പാടക്കിഴങ്ങ് പൊടിച്ചു നെയ്യില്‍ കഴിക്കുക.
  • ഗോമൂത്രത്തില്‍ കടുക്ക പുഴുങ്ങി കഴിക്കുക.
  • പാല്‍,ബാര്‍ലി, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കുക.
  • ഇരുമ്പ് പാത്രത്തില്‍ പാല്‍ കാച്ചി ഏഴു ദിവസം പധ്യമായി സേവിക്കുക.
  • വേപ്പിന്റെ പൂവ് ഉണക്കി പൊടിച്ചു നെയ്യില്‍ കഴിക്കുക.
  • കീഴാര്‍നെല്ലി സമൂലം അരച്ച് പശുവിന്‍ പാലില്‍ കലര്‍ത്തി കഴിക്കുക.
  • കുരുമുളക് ഇട്ടു തിളപ്പിച്ച പാല്‍ രാത്രി കഴിക്കുക.
  • മുരിങ്ങയില നാളികേരം ചിരകിയിട്ട് വേവിച്ച് കഴിക്കുക.
  • അമുക്കുരം (ശുദ്ധി) പൊടിച്ചിട്ട് പാല്‍ കാച്ചി കഴിക്കുക.
  • ശുദ്ധി ചെയ്ത പുരാനകിട്ടം തേനും നെയ്യും ചേര്ത്തു ഊനിനൊപ്പമ് കഴിക്കുക.

വിഷൂചിക (കോളറ )

  • കൂവലതിന്വേര്, കുറുന്തോട്ടി വേര്, ചുക്ക് എന്നിവകൊണ്ടുള്ള കഷായത്തില്‍ മലരിട്ടു കഞ്ഞി വെച്ചു കുടിക്കുക. വിശൂചികയും ദാഹവും ശമിക്കും.
  • എരുവേളിക്കശായത്തില്‍ തിപ്പലിപ്പൊടി ചേര്ത്തു കഴിക്കുക.
  • അമ്ബഴതോളി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേങ്ങാപ്പാല്‍ ചേര്ത്തു കഴിക്കുക.
  • ച്ചുക്കിട്ടു കഷായം വെച്ചു കഴിക്കുക.
  • പുളിയില ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണയും ചേര്ത്തു ഉരസി മൂര്തവില്‍ ഇടുക.
  • കറിയുപ്പ് വറുത്തു ഭസ്മമാക്കി ഒരു കഴഞ്ഞു വേതം ചൂടുവെള്ളത്തില്‍ കഴിക്കുക.
  • കര്‍മ്ബ്ന വേര് അരച്ച് നാഭിയില്‍ തേക്കുക.
  • വരട്ടു തേങ്ങയുടെ വെള്ളത്തില്‍ ചുക്കും ജീരകവും അരച്ച് കലക്കി കഴിക്കുക.

Friday, January 9, 2009

വിഷ ചികിത്സ

കൈവിഷം

  • ഒരു കഴഞ്ഞു ആനടിയന്വേര് നാഴി പാലില്‍ അരച്ച് ചേര്ത്തു കാച്ചി കുടിക്കുക. മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കണം.
  • ഒലിവ് എണ്ണ ചൂടോടെ കുടിക്കുക.
  • പേരക്ക ഇടിച്ചു പിഴിഞ്ഞ് നീരും സമം എണ്ണയും ചേര്ത്തു കഴിക്കുക.
  • വയമ്പ് പച്ചവേല്ലതിലരച്ചു കഴിക്കുക.
  • കൂവളത്തിന്റെ ഇലയിട്ടു മോര് കാചിക്കുടിക്കുക.
  • ശങ്ഘുപുഷ്പവേര് അരച്ച് താന്നിക്ക പ്രമാണം പാലില്‍ കുടിക്കുക.

എലി വിഷം

  • ഉമ്മതിലനീരില്‍ വെണ്ണ ചാലിച്ച് തേയ്ക്കുക.
  • കഞ്ഞുന്നിനീര്തലയില്‍ തേയ്ക്കുക.
  • അമരിവേര് പാലിലോ കാടിയിലോ അരച്ച് സേവിക്കുകയും പുരട്ടുകയും ചെയ്യുക.

എട്ടുകാലി വിഷം

  • മഞ്ഞളും തുളസിയിലയും അരച്ച് കൊല്വായില്‍ പുരട്ടുകയും ഏവ തന്നെ പാലിലരച്ച് കലക്കി കഴിക്കുകയും ചെയ്യുക.
  • പാചോട്ടിതോളി ,രാമച്ചം, ചന്ദനം, രക്ത ചന്ദനം,താമരയല്ലി,പതിമുകം, പെച്ചുരവേര്, ഞാഴല്‍പ്പൂവ്, താമരവളയം, എന്നിവ കഷയമാക്കിയും ഗുളികയക്കിയും സേവിക്കുകയും ഇവ തന്നെ അരച്ച് പുരട്ടുകയും ചെയ്യുക.

അരണ വിഷം

  • മുരിങ്ങവേരിലെ തൊലി, വെപ്പിന്തോളി,നെന്മേനിവകതോളി, ഇരിക്കിന്റ്വേരിലെ തൊലി, പലകപ്പയ്യാനവേരിലെ തോഇളി എന്നിവ സമം പച്ചവേല്ലതിലരച്ചു ശരെരമാകെ തേയ്ക്കുക.
  • അമരിവേര് കഷായം വെച്ചു കുടിക്കുക.

അട്ട വിഷം

  • നന്നാരിക്കിഴങ്ങു, മഞ്ഞള്‍, നെയ്യ് എന്നിവ ചേര്ത്തു പുരട്ടുക

കീര്രി വിഷം

  • കയ്യോന്നിയും പരുതിയിലയും ഇടിച്ചു പിഴിഞ്ഞ നീരില്‍ തിപ്പലി അരച്ച് കലക്കി കുടിക്കുക.
  • തകരയില അരച്ച് പുരട്ടുക.

കടന്നല്‍ വിഷം

  • മുക്കുറ്റി അരച്ച് വെണ്ണ ചേര്ത്തു കടന്നല്‍ കുതിയെടത് പുരട്ടുക.
  • തുമ്പപ്പൂവിന്‍ നീരും നെയ്യും കദളിപ്പഴവും ചേര്ത്തു കഴിക്കുക.

കല്‍ക്കുന്നം വിഷം

  • കാളിക്കൊടിവേര് പാലില്‍ അരച്ച് തയ്ക്കുക.
  • കാളിക്കൊടിവേരും ഇലയും പുട്ടല്പെരകതിന്‍ ഇലയും സമം എടുത്തു അരിക്കടിയിലരച്ചു പുരട്ടുകയും ചെയ്യുക.

കുരങ്ങു കടിച്ചാല്‍

  • നെന്മേനിവാകയുടെ വേര് പാലില്‍ അരച്ച് കുടിക്കുക.

തേള്‍ വിഷം

  • മാതള നാരകത്തിന്റെ തോന്ടിട്ടിട്ടു പുളിപ്പിച്ച ഗോമൂത്രത്തില്‍ തുളസിക്കതിര്‍ അരച്ച് പുരട്ടുക.
  • പുങ്ങിന്റെ ഇല തിരുമ്മി കൊല്വായില്‍ കെട്ടുക.
  • ഇന്തുപ്പ് വെറ്റിലയും കൂട്ടി അരച്ച് തേയ്ക്കുക.

പൂച്ച കടിച്ചാല്

  • കഞ്ഞുണ്ണി നീരില്‍ കായം ചേര്ത്തു പൂച്ച കടിച്ചയിടത് പുരട്ടുക.
  • വെപ്പിന്തോളി,അഞ്ജനക്കല്ല് , താമരക്കുരു, ചന്ദനം, കടപ്പാലയറി എന്നിവ സമം പച്ച വെള്ളതിലരച്ചു പുരട്ടുക.

പലലി വിഷം

  • കരലകതിന്‍ വേര്, നന്നരിക്കിഴങ്ങു, അമരിവേര് എന്നിവ സമം മഞ്ഞള്‍ നീരില്‍ അരച്ച് കഴിക്കുകയും പുരട്ടുകയും ചെയ്യുക.

വണ്ടിന്‍ വിഷം

  • തകരയറി, വരട്ടു മഞ്ഞള്‍, മരമാഞ്ഞതോളി എന്നിവ തുളസി നീരില്‍ അരച്ച് സേവിക്കുകയും പുരട്ടുകയും ചെയ്യുക.

വെട്ടിലപ്പംബിന്‍ വിഷം

  • പേരയുടെ എല പിഴിഞ്ഞ നീര് സേവിക്കുക.
  • ചെരുചീര സമൂലം പിഴിഞ്ഞ നീരില്‍ കായം ചേര്ത്തു കഴിക്കുക.

പഴുതാര വിഷം

  • പച്ചമഞ്ഞള്‍ ഇടിച്ചു പിഴിഞ്ഞ നീരില്‍ കായം ചലിച്ചു പുരട്ടുക.
  • തുംബയില ഗോമൂത്രത്തില്‍ അരച്ച് പുരട്ടുക.
  • പഴുത്ത പ്ലാവില ഞെട്ട് തുംബചാരില്‍ അരച്ച് പുരട്ടുക.

ചെവിപ്പാമ്പ് വിഷം

  • മഞ്ഞള്‍ ഇടിച്ചു പിഴിഞ്ഞ നീര് കഴിക്കുക.

ചീരിന്‍ വിഷം

  • താന്നിതോളി ഇട്ടു വെന്ത വെള്ളം കൊണ്ടു കുളിക്കുക.
  • തന്നിതോളി അരച്ച് ലേപനം ചെയ്യുക.
  • ചെരുചീരയുടെ വേര് അരച്ച് പാലില്‍ ചേര്ത്തു കഴിക്കുക.

മത്സ്യ വിഷം

  • കാഞ്ഞിരവേര്, അരച്ച് പുരട്ടുകയും ധാര കോരുകയും ചെയ്യുക.
  • തഴുതാമ വേര്, മരുതിന്‍ തൊലി എന്നിവ അരച്ച് പുരട്ടുക.
  • മത്സ്യം കുതിയലുടന്‍ കൊല്വായില്‍ മൂത്രം വെഴ്തുക.

വിഷമുള്ളു കൊണ്ടാല്‍

  • ഉപ്പ് വെച്ചു ചൂടാക്കുക.
  • കള്ളിപ്പാല്‍ പുരട്ടുക.

മൃഗ വിഷം

  • ഏതെങ്കിലും മൃഗം കടിച്ചാല്‍ കൊല്വായില്‍ മുരിങ്ങയുടെ പച്ച വേര് അരച്ച് പുരട്ടുക.

വിഷക്കായ കഴിച്ചാല്‍

  • ചന്ദനം അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കുടിക്കുക.

ഭക്ഷ്യ വിഷത്തിനു

  • കഞ്ഞിവെള്ളത്തില്‍ ഇഞ്ചിയും കുരുമുളകും ചതചിടു തുടരെ കുടിക്കുക.
  • വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ചു ഉരുളയാക്കി വിഴുങ്ങുക.

പാമ്പ് വിഷം

  • ചന്ദനം അരച്ച് പശുവിന്‍ നെയ്യില്‍ ചേര്ത്തു കടവായില്‍ പുരട്ടുകയും കഴിക്കുകയും ചെയ്യുക.
  • അമരിവേര് പാലിലോ കാടിയിലോ അരച്ച് സേവിക്കുകയും പുരട്ടുകയും ചെയ്യുക.

പട്ടി കടിച്ചാല്‍

  • പട്ടി കടിച്ചലുടന്‍ ഒരു ചിരട്ട കത്തിച്ചു അതില്‍ ഉപ്പുവേല്ലമോഴിച്ചു ആ വെള്ളം കടവായിലോഴിക്കുക.
  • മഞ്ഞളും മുരിങ്ങതോളിയും അരച്ച് തേയ്ക്കുക.
  • മരവെട്ടിക്കുരു,ച്ചുട്ടരച്ചു തേയ്ക്കുക.
  • പച്ച മഞ്ഞള്‍, അന്ഗോലതിന്‍ വേര്, കരിനൊച്ചി വേര് എന്നിവ അരച്ച് പുരട്ടുക.

പേപ്പട്ടി വിഷം

  • പശുവിന്‍ നെയ്യ്, ചൂടാക്കി ഒഴിച്ച് പൊള്ളിച്ച ശേഷം മുരിങ്ങയില, വരട്ടുമഞ്ഞള്‍, മരമാഞ്ഞല്തോളി ,എന്നിവ കരുകനീരില്‍ അരച്ച് കടവായില്‍ പുരട്ടുക.
  • വമാനവിരെച്ചനങ്ങള്‍ ചെയ്ത ശേഷം അമരിവേര് കഷായത്തില്‍ ഇന്തുപ്പ് മേമ്പൊടി ചേര്ത്തു കഴിക്കുകയോ ഉണ്ങിന്തോളി, അമരിവേര് എന്നിവയുടെ കഷായത്തില്‍ തേന് ചേര്ത്തു കഴിക്കുകയോ ചെയ്യാം.

തേരട്ട വിഷം

  • നെന്മേനിവാകയുടെ പഞ്ഞന്ഗം, ത്രികാട്‌, പുതരിച്ചുണ്ടയില എന്നിവ സമം പാലില്‍ അരച്ച് കല്‍ക്കി സേവിക്കുക.
  • പൊള്ളിയ സ്ഥലത്തും പുരട്ടുക.

കരിമ്ബടപ്പുഴ് വിഷം

  • വിഴാലരി, കരിങ്ങാളിക്കതല്‍, എള്ള്, കടുക്, കോട്ടം എന്നിവ പൊടിച്ചു തിരുംമുകയോ വെള്ളതിലരച്ചു പുരട്ടുകയോ ചെയ്യുക.

വിഷമുള്ള കുമിള്‍

  • അമരിവേര് പാലില്‍ കഴിക്കുക.
  • നീലാമാരിവേര്, നീലമാരിയുടെ എല ഇടിച്ചു പിഴിഞ്ഞ നീരില്‍ അരച്ച് കലക്കി കഴിക്കുക.



വായ് വരള്‍ച്ച

  • അക്കിക്കരുക വായിലിട്ടു ചവയ്ക്കുക.
  • വെപ്പുകാടി കവിള്‍കൊള്ളുക.
  • മാതലനാരങ്ങയുടെ അല്ലി വായില്‍ വെക്കുക.
  • മുന്തിരിയും മാതലനാരങ്ങയുടെ അല്ലിയും കൂടി കഷായം വെച്ചു കഴിക്കുക .
  • പെരല്മോട്ടു ചേര്ത്തു വെള്ളം തിളപ്പിച്ച് കവിള്‍ കൊള്ളുക.

വായ് പുണ്ണ്

  • അരകഴഞ്ഞു പരന്കിമാവിന്തോളി മൂരിലരച്ചു കഴിക്കുക.
  • കൃഷ്ണതുലസിയില ചവച്ചു തിന്നുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്യുക.
  • നെല്ലിതോള്‍ തൈരില്‍ അരച്ച് കഴിക്കുക.
  • വേപ്പിലയും കുരുമുളകും ൩:൨ അനുപാതത്തില്‍ അരച്ചത് ഒരു നെല്ലിക്കയോളം വലിപ്പത്തില്‍ എടുത്തു മോരില്‍ സേവിക്കുക.
  • തേന് പുരട്ടുക.
  • ചെറുനാരങ്ങനീരും സമം പച്ചവെള്ളവും ചേര്ത്തു പലവട്ടം കവില്‍ കൊള്ളുക.

വായ്നാറ്റം

  • വെട്ടിലക്കൊടിയുടെ തിരി ഉണക്കിപ്പൊടിച്ച് തേനില്‍ ചേര്ത്തു വായില്‍ വെച്ചു കൊണ്ടിരിക്കുക.
  • പടിക്കാരം വെള്ളത്തില്‍ കലക്കി കവിള്‍കൊള്ളുക.
  • കാടിയില്‍ ഇന്തുപ്പ് ചേര്ത്തു കവിള്‍ കൊള്ളുക.
  • ഉമിക്കരി, കുരുമുളക്, ഉപ്പ് എന്നിവ പൊടിച്ചു ചേര്ത്തു പല്ലു തേയ്ക്കുക.
  • പഴുത്ത മാവില ചുരുട്ടി പല്ലു തേയ്ക്കുക.
  • ഏലത്തരി പതിവായി ചവച്ചു കൊണ്ടിരിക്കുക.
  • ഗ്രാമ്പു വായിലിട്ടു കൊണ്ടിരിക്കുക.
  • ഇരട്ടിമാതുരം കുറേശെ ചവചിരക്കുക.

വായില്‍ നിന്നു വെള്ളമോലിക്കല്‍

  • രണ്ടു കഴഞ്ഞു വേതം കൊതംബലരി ദിവസേന കഴിക്കുക.
  • വയംബുപോടിച്ചു തേനില്‍ ചേര്ത്തു കൊടുക്കുക.
  • ഭക്ഷണാനന്തരം കടുക്ക വായിലിട്ടു ചവച്ചു തിന്നുക.
  • ഏലം ഒരു കഴഞ്ഞു, എലവങ്ങം രണ്ടു കഴഞ്ഞു നാഗപ്പൂവ് മൂന്ന് കഴഞ്ഞു കുരുമുളക് നാള്കഴഞ്ഞു ചുക്ക് അഞ്ചു കഴഞ്ഞു വെതമെടുത്തു പൊടിച്ചു സമം പഞ്ചസാര ചേര്ത്തു കഴിക്കുക.

വായില്‍ നിന്നു തൊലിപൊകല്

  • ചുവന്നുള്ളി അറിഞ്ഞിട്ടു പാല്‍ കാച്ചി ദിവസേന രാത്രിയില്‍ ആഹാരത്തിനു ശേഷം കഴിക്കുക.
  • വെള്ളരിക്ക നീരും തേനും സമം ചേര്ത്തു കവിള്‍കൊള്ളുക.
  • പിച്ചകതില ഒരു പിടി ചതച്ചിട്ട് തിളപ്പിച്ച വെള്ളം കൊണ്ടു കവിള്‍ കൊള്ളുക.

വാതരോഗം

  • കുറുംതോട്ടി വേരുകൊണ്ട് പാല്‍ കഷയമുണ്ടാക്കി മൂന്നോ നാലോ മാസം തുടര്‍ച്ചയായി കഴിക്കുക.
  • വെളുത്തുള്ളി അരച്ച് എണ്ണയില്‍ സേവിക്കുക.
  • കുരുമുലകുപ്പൊടി, തുളസിനീരു, നെയ്യ് എന്നിവ കൂടി യോജിപ്പിച്ച് കഴിക്കുക.
  • വെലിപ്പരുതിവെരുഅരച്ച് പശുവിന്‍പാലില്‍ കുടിക്കുക.
  • കരിമ്കുരിഞ്ഞി കഷായം വെച്ചു കഴിക്കുക.
  • തുളസിനീരു ,കുരുമുളകുപൊടി, നെയ്യ് എന്നിവ സമം ചേര്ത്തു കഴിക്കുക.
  • വെറ്റില കഷായം വെച്ചു കഴിക്കുക.
  • ആവനക്കെന്ന സമം ഗോമൂത്രത്തില്‍ ചേര്ത്തു കഴിക്കുക.
  • വേപ്പെണ്ണ പുരട്ടി ചൂടുപിടിപ്പിക്കുക.
  • ഉമ്മതിലയിട്ടു എണ്ണ കാച്ചി പുരട്ടുക.
  • പഴയ മുതിര വേവിച്ച് തിന്നുക.
  • ജാതിക്ക പൊടിച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക.
  • മുരിങ്ങതോള്‍ തേങ്ങ പോലെ ചിരകി അവിലും ചേര്ത്തു തിന്നുക.

ഹെരനിയയ്ക്ക് ഓപെരഷന്‍ ഇല്ലാതെ

  • മുരിങ്ങതോള്‍, കടുക് ഇവഉണക്കലരിക്കാടിയില്‍ പുഴുങ്ങി അരച്ച് ആവനക്കെന്ന കൂട്ടി തിളപ്പിച്ച് ചൂടോടെ പുരട്ടിയാല്‍ ഹെരനിയ ശമിക്കും.
  • മരമാഞ്ഞല്തോളി കഷായത്തില്‍ ഗോമൂത്രം ചേര്ത്തു കഴിക്കുക.
  • അമരിവേര് അരച്ച് എണ്ണ ചേര്ത്തു കഴിക്കുക.
  • പരുതിയില കുതിപ്പിഴിഞ്ഞു നീരില്‍ എണ്ണ ചേര്ത്തു കഴിക്കുക.
  • കാക്കയുടെ തോലില്‍തൃയ്യടിയുടെവേര് അരച്ച് തേച്ചിട്ട് അത് കൊണ്ടു ആന്ത്രം പൊതിഞ്ഞു കെട്ടുക.

വൃഷനവീക്കം

  • ഉഴിഞ്ഞയുടെ ഇലഅരച്ച് പുരട്ടുക.
  • എരുക്കിലയില്‍ വെളിച്ചെണ്ണ പുരട്ടി ചൂടാക്കി വെച്ചു കെട്ടുക.
  • ഞെട്ടഞ്ഞെടിയന്‍(നോട്റെങ്ങ) ഇല പിഴിഞ്ഞ നീരില്‍ എണ്ണ ചേര്ത്തു കഴിക്കുക.
  • കുരുമുളക് കോടി വേര് കഷായം വെച്ചു ആവനക്കെന്ന ചേര്ത്തു കഴിക്കുക.
  • തഴുതാമ, കഴഞ്ഞിവേര്, നീര്മാതലതോളി എന്നിവ കഷായം വെച്ചു കഴിക്കുക.
  • മുരിക്കിന്‍ വേരിന്മേല്‍ തൊലി കഷായം വെച്ചു നെയ്യ് ചേര്ത്തു കഴിക്കുക.കുട്ടികളുടെ വൃഷനവീകംഭേദമാകും.
Ottamoolikal (Ayurvedic medicines) © 2008. Design by :Shruthi Enterprises Sponsored by: Dilamazing Communicate
http://dilmoney.blogspot.com.blogspot.com This template is brought to you by : powtr.santosh Blogger Templates EXPOWTR Santosh Kumar Trivandrum